---
title: " അറിഞ്ഞില്ലേ? തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു, പുതിയ തീയതി ഒക്ടോബർ നാലിന്"
english_title: "Didn't you know? Thiruvonam bumper draw postponed, new date is October 4th"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317261/Didn't you know? Thiruvonam bumper draw postponed, new date is October 4th"
published_at: "2025-09-26T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6b31ae3ae5_1000343392.jpg"
keywords: []
---

#  അറിഞ്ഞില്ലേ? തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു, പുതിയ തീയതി ഒക്ടോബർ നാലിന്

> **Lead Summary:** തിരുവനന്തപുരം: കേരളസംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നാളെ നടത്താനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു. പകരം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4ന് നടക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.

## Article Content

തിരുവനന്തപുരം: കേരളസംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നാളെ നടത്താനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു. പകരം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4ന് നടക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.

ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകൾ പൂർണമായി വില്പന നടത്താൻ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യർഥന പരിഗണിച്ചായിരുന്നു തീരുമാനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317261/Didn't you know? Thiruvonam bumper draw postponed, new date is October 4th)